കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണിന്റെ ചികിത്സയ്ക്കായാണ് മോന്‍സന്റെ അടുത്ത് പോയതെന്നും സുധാകരന്‍ പറഞ്ഞു.
മോന്‍സന്‍ മാവുങ്കല്‍ കേസില്‍ നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.കോഴിക്കോട് ക്യാമ്പില്‍ പങ്കെടുക്കാനുണ്ടെന്നും അതുകാണിച്ച് കത്ത് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.കേസിനെ നിയമപരമായി നേരിടുമെന്നും അദേഹം പറഞ്ഞു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദേഹത്തിന്റെ പ്രതികരണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




