എക്‌സ്‌റേ പണിമുടക്കി; വലഞ്ഞു രോഗികള്‍

തിരൂരങ്ങാടി : താലൂക് ആസ്ഥാന ഹോസ്പിറ്റലില്‍ എക്‌സ്‌റേ മെഷീന്‍ പൊടുന്നനെ പണിമുടക്കിയതിനാല്‍ രോഗികള്‍ ദുരിതത്തിലായി. കഴിഞ്ഞ ദിവസമാണ് മെഷീന്‍ കേടായത്. രണ്ടാം ശനിയും ഞായറും കഴിഞ്ഞ ദിനമായ തിങ്കളാഴ്ച ഹോസ്പിറ്റലില്‍ രോഗികള്‍ കൂടുതലായിരുന്നു.

എല്ലുമുറിഞ്ഞവരുള്‍പ്പെടെയുള്ള രോഗികളെ എക്‌സ് റേ എടുക്കാന്‍ വേണ്ടി വീല്‍ ചെയറിലും സമാന്തര വാഹനങ്ങളിലുമാണ് കൂട്ടിയിരിപ്പുകാര്‍ പുറത്തു നിന്ന് എക്‌സ്‌റേ എടുത്തത്. എന്നാല്‍ സാങ്കേതിക തകരാര്‍ മാത്രമാണ് എക്‌സ് റേ യൂണിറ്റിന് സംഭവിച്ചതെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.

എന്നാല്‍ വിദഗ്ധ സംഘമെത്തി തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രശ്‌നം പരിഹരിച്ചു. മഴക്കാലം തുടങ്ങിയതിനാല്‍ നൂറുകണക്കിന് രോഗികളാലാണ് ദിനേനെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റല്‍ ഒപിയില്‍ എത്തുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top