മോഷ്ടാവ് പിടിയിൽ


തിരൂർ: 
കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പൊന്നാനി മാറഞ്ചേരി സ്വദേശി മുഖത്തേയിൽ വീട്ടിൽ റഫീഖ് എന്ന ഷെഫീഖി (39)നെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം, പൊന്നാനി, വളാഞ്ചേരി, തിരൂർ, തേത്തിപ്പലം എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ, ലഹരിക്കടത്ത്, അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്.

തിരൂർ ഡിവൈഎസ്പി എ ജെ ജോൺസൺ, തിരൂർ എസ്എച്ച്ഒ എൻ മുഹമ്മദ് റഫീഖ്, സബ് ഇൻസ്പെക്ടർമാരായ നിർമൽ, നസീർ തിരൂർക്കാട്, വി പി അനീഷ്, ഷിനോയ്, പ്രദീപ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

Share news
error: Content is protected !!
Scroll to Top