
തേഞ്ഞിപ്പലം : മോഷണക്കേസിലെ പ്രതിയെ ബംഗളൂരിൽ നിന്ന് പിടികൂടി. ഒലിപ്രംകടവ് റോഡിലെ ക്വാർട്ടേഴ്സിൽനിന്ന് ആറ് പവൻ സ്വർണവും രണ്ടുലക്ഷം രൂപയും ടാബും മോഷ്‌ടിച്ച പ്രതിയെയാണ് പിടികൂടിയത്.
മോഷണക്കേസിലെ പ്രതിയെ ബംഗളൂരിലെത്തി തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം മുൻ ഡയറക്ടറും ഹിന്ദിപഠന വിഭാഗം പ്രൊഫസറുമായിരുന്ന ഡോ. ആർ സേതുനാഥിന്റെ ക്വാർട്ടേഴ്‌സിൽ നടന്ന മോഷണത്തിലെ പ്രതി ബംഗളുരു ശിവരാജ് കെങ്ങേരി വിദ്യപീഠം റോഡിൽ ശിവരാജ് (32) ആണ് പിടിയിലായത്.
2024 ജനുവരി 19ന് പകൽ ഒലി പ്രംകുടവ് റോഡിലെ ക്വാർട്ടേ ഴ്സസിൽ പകൽ വാതിൽ പൊളിച്ച്ആറ് പവൻ സ്വർണവും രണ്ടുലക്ഷം രൂപയും ടാബും മോഷണം നടത്തുകയായിരുന്നു. സ്വർണം പൊലീസ് പ്രതിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
തേഞ്ഞിപ്പലം പൊലിസ് ഇൻസ്പെക്ടർ എസ് കെ പ്രിയൻ, സബ് ഇൻസ്പെക്ടർ വിപിൻ വി പിള്ള, സീനിയർ സിവിൽ പൊലീസ് ഓഫീസർ റഫീഖ് മഞ്ഞറോടൻ, ടി ടി അനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.




