
ചേലേപ്ര : ഫീസ് നൽകാൻ വൈകിയതിന് കുട്ടിയെ ബസിൽ കയറ്റാതെ സ്കൂൾ അധികൃതർ മാനസികമായി പീഡിപ്പിച്ചതായി പരാതി. ഇടിമുഴിക്കൽ എഎൽപി സ്കൂൾ അധികൃതർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
രാവിലെ സ്കൂളിലേക്ക് പോവാൻ വഴിയിൽ കാത്തുനിന്ന യുകെജി വിദ്യാർഥിയെ കയറ്റാതെ ഡ്രൈവർ വാഹനമെടുത്തുപോവുകയായിരുന്നു.
സ്കൂൾ വാഹന ഫീസ് രണ്ടുമാസം വൈകിയതിനാലാണ് പ്രധാനാധ്യാപികയുടെ നിർദേശത്തെ തുടർന്നാണ് ഡ്രൈവർ കുട്ടിയെ ബസിൽ കയറ്റാതിരുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി, ചൈൽഡ് ലൈൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, എഇഒ, തേഞ്ഞിപ്പലം പൊലീസ്, ഗ്രാമപഞ്ചായത്ത് എന്നിവർക്ക് പരാതി നൽകി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




