വിദേശത്തേക്ക് കടന്ന ബലാത്സംഗക്കേസ് പ്രതി പിടിയിൽ

കോഴിക്കോട് : യുവതിയെ ബലാത്സംഗം ചെയ്ത‌് വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ. കൂടഞ്ചാട്ടി പ്ലാത്തിപ്ലാക്കൽ വീട്ടിൽ നിസാറി (45)നെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്.

2019 സെപ്ത‌ംബറിൽ ഈസ്റ്റ്ഹിൽ സ്വദേശിനിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഘം ചെയ്തുവെന്നാണ് കേസ്.

യുവതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു. വിദേശത്തേക്ക് കടന്ന പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ചു. നടക്കാവ് എസ്ഐ ജാക്സൺ ജോയ്, സിപിഒമാരായ നിഷോബ്, ഷോബിക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Share news
error: Content is protected !!
Scroll to Top