ജോലി വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി റെയിൽവേ

തിരുവനന്തപുരം : റെയിൽവേയിൽ ജോലി നൽകാമെന്ന് തെറ്റായ വാഗ്ദാനം നൽകി ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതായി കണ്ടെത്തിയതായി തിരുവനന്തപുരം ഡിവിഷൻ.

ജോലി ലഭിക്കാനായി പണം നൽകണമെന്നും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്.

യഥാർഥ വാർത്തകളും നോട്ടിഫിക്കേഷനും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് തിരുവനന്തപുരത്തിന്റെ വെബ്സൈറ്റിൽ (www.rrbthiruvananthapuram.gov.in) പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തിയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. വാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Share news
error: Content is protected !!
Scroll to Top