
കോഴിക്കോട്, മലപ്പുറം ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് മണൽ കൊള്ള നടത്തുന്ന സംഘത്തിന്റെ മൂന്ന് മണൽ ലോറികളും ഒരു ഡ്രൈവറെയും ചെറുവാടിയിൽ പൊലീസ് പിടികൂടി. ലോറി ഡ്രൈവർ മാവൂർ തെക്കു കോളിൽ മുഹമ്മദ് അഷറഫ് (38)ആണ് പിടിയിലായത്.
ബുധൻ രാത്രി കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി, ഇടവഴിക്കടവ് പാലത്തിന് അടുത്തുള്ള കടവിൽ താമരശ്ശേരി ഡിവൈഎസ്പി പി ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് വാഹനങ്ങളും ഡ്രൈവറും പിടിയിലായത്.
ഇടവഴിക്കടവ് പാലത്തിന് അടുത്തുള്ള കടവിൽ പുഴയിൽ നിർത്തിയിട്ട തോണികളിൽ നിന്നും ലോറിയിലേക്ക് മണൽ കയറ്റിക്കൊണ്ടുപോകവെയാണ് ലോറികൾ പിടികൂടിയത്.
കുറച്ചുകാലമായി രാത്രിമുതൽ പുലരുവോളം മണൽ കൊള്ള നടത്തുന്ന സംഘത്തിൻ്റെ വാഹനങ്ങളാണ് മണൽ സഹിതം പിടിച്ചെടുത്തത്.
ക്കം പൊലീസിൻ്റെ വാഹനങ്ങൾ കുറച്ചുപേർ പുഴയിൽ ചാടിയും തോണികളിലും രക്ഷപ്പെട്ടു.
നിരീക്ഷിക്കുന്നതിനായി സ്റ്റേഷന് സമീപവും പ്രധാന ജങ്ഷനുകളിലും ആളുകളെ നിർത്തിയാണ് മണൽ മാഫിയ സംഘം പ്രവർത്തിച്ചിരുന്നത്. മുക്കം ഇൻസ്പെക്ടർ കെ പി ആനന്ദ്, ജില്ലാ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. മണൽ കൊള്ളക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.




