HIGHLIGHTS : Thief caught sending nude photos of himself from stolen phone
കളമശേരി: മോഷ്ടിച്ച ഫോണില്‍ നിന്ന് സ്വന്തം നഗ്‌ന ഫോട്ടോകള്‍ സ്ത്രീക ള്‍ക്ക് അയച്ച കള്ളനെ നാട്ടുകാരും പൊലീ സും ചേര്‍ന്ന് കുടുക്കി. കളമശേരിയിലെ കരിപ്പായി, സുന്ദരഗിരി ഭാഗങ്ങ ളില്‍ മോഷണവും മോ ഷണശ്രമവും നടത്തിയ തൃശൂര്‍ മാള സ്വദേശി കൊടിയന്‍ വീട്ടില്‍ കെ ഡി ജോമോനാണ് (37) പൊലീസ് പിടിയിലായത്. 12 മോഷണക്കേസില്‍ പ്രതിയാണ് ഇയാളെന്ന് പൊലീ സ് പറഞ്ഞു.
സുന്ദരഗിരി റോഡില്‍ ഹരിനിവാസില്‍ (എസ്ആ ര്‍എ 39) മുന്‍ അധ്യാപിക സരോജിനിയമ്മയുടെ (76) വീട്ടില്‍നിന്ന് ബുധന്‍ രാവിലെ എട്ടിന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹി ടൈറ്റ സ് ജോര്‍ജിന്റെ വീട്ടില്‍ ചൊവ്വ രാത്രി വാതില്‍ തകര്‍ ത്ത് മോഷണത്തിന് ശ്രമിച്ചെങ്കിലും വീട്ടുകാര്‍ ബഹളം വച്ചതോടെ പിന്‍മാറി. പിന്നീട് രാവിലെ എട്ടിനാണ് സരോജിനിയമ്മയുടെ വീട്ടില്‍നിന്ന് ഫോണ്‍ മോഷ്ടി ച്ചത്. അവിടെനിന്ന് ഓടിമറഞ്ഞ കള്ളനെ പ്രദേശവാ സികള്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മുന്‍ കൗണ്‍സിലര്‍ എന്‍ രവിയുടെയും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും നേതൃത്വ ത്തില്‍ പരാതിയുമായി സ്റ്റേഷനിലെത്തി. അപ്പോഴാണ് മോഷണം നടന്നതിന് തൊട്ടടുത്ത വീട്ടില്‍ കള്ളന്‍ ഒളി ച്ചിരിപ്പുണ്ടെന്ന വിവരം കിട്ടിയത്. ഫോണ്‍ മോഷ്ടിച്ച ശേഷം സ്വിച്ച് ഓഫ് ചെയ്ത ജോമോന്‍ പിന്നീട് ഇതേ ഫോണില്‍ സ്വന്തം നഗ്‌നചിത്രങ്ങള്‍ എടുത്ത് സ്ത്രീക ളുടെ നമ്പറുകളിലേക്ക് അയക്കുകയായിരുന്നു. ഇതേ ാടെ ലൊക്കേഷന്‍ പൊലീസിന് പിടികിട്ടി.
പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലിന് ഇറ ങ്ങിയതോടെ അവിടെനിന്ന് മാറി. പണി നടക്കുന്ന ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ഒളിച്ചിരുന്ന ജോമോ നെ പകല്‍ മൂന്നോടെ പിടികൂടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു