പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം

പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂർ റോഡിൽ യജ്ഞമൂർത്തി മന്ദിരത്തിന് സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് അർധരാത്രി രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഒരാള്‍ മരിച്ചു
ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവർ കൊല്ലം സ്വദേശിയും കണ്ണൂർ ആലംമൂട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന അരുൺ കുമാർ (41) ആണ് മരണപ്പെട്ടത്. ലോറിക്കുള്ളിൽ കുടുങ്ങിയ ആളെ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് ഏറെ നേരെത്തെ ശ്രമത്തിനോടുവിൽ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ശബ്ദം കേട്ട് ഓടിക്കുടിയനാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസും താനൂരിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.

തിരൂർ ഭാഗത്തേക്ക് ചെങ്കല്ലുമായിപ്പോയ ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പൈനാപ്പിൾ കയറ്റി വന്ന ലോറിയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top