തിരൂരില്‍ പൊലീസിനെ വെട്ടിച്ച് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടി. തൃപ്രങ്ങോട് പൊയ്ലിശ്ശേരി സ്വദേശി കുറ്റിക്കാട്ടില്‍ നിസാമുദ്ധീന്‍ ആണ് പൊലീസിനെ വട്ടം കറക്കിയത്. തിരൂരില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്ന് പൊലീസ് വാഹനത്തിലേക്ക് നടക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി നിസാമുദ്ധീന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പെട്ടെന്ന് പ്രതി ഓടിമറഞ്ഞതോടെ പൊലീസ് കുഴങ്ങി. തുടര്‍ന്ന് പ്രതിയുടെ ചിത്രങ്ങള്‍ സഹിതം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പൊലീസ് സന്ദേശങ്ങള്‍ കൈമാറി. രാത്രി വൈകി അന്നാരയില്‍ നിന്നാണ് നിസാമുദ്ധീനെ കണ്ടെത്തിയത്. നാട്ടുകാരുടെ ഇടപെടലാണ് പൊലീസിന് സഹായമായത്.
മോഷണക്കേസിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് വൈദ്യ പരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് മാറ്റാന്‍ കൊണ്ടു പോകുന്നതിനിടെയായിരുന്നു രക്ഷപ്പെട്ടത്. 26കാരനായ നിസാമുദ്ധീനെതിരെ തിരൂരിലും മോഷണക്കേസ് നിലവിലുണ്ട്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലായിരുന്നു അന്ന് കവര്‍ച്ച നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




