ഉണ്യാല്‍ പാലം നിര്‍മാണോദ്ഘാടനം ഇന്ന്

താനാളൂര്‍: കനോലി കനാലിന് കുറുകെ ഉണ്യാല്‍ പാലം നിര്‍മാണം വെള്ളിയാഴ്ച മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

4.30ന് ഉണ്യാല്‍ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷനാകും.
20 കോടി ചെലവില്‍ പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗമാണ് പാലം നിര്‍മിക്കുന്നത്.

കാലപ്പഴക്കവും ഉപ്പുകാറ്റും കാരണം പാലം അപകടാവസ്ഥയിലായ തിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് പുനര്‍നിര്‍മാണത്തിന് തീരുമാനമെടുത്തത്.

പൂക്കയില്‍ – ഉണ്യാല്‍ റോഡ് തീരദേശ ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. പൈല്‍ ഫൗണ്ടേഷനും 7.50 മീറ്റര്‍ വീതിയുള്ള കാരിയേജ് വേയും 2.25 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും ഫുട്ട്പാത്തുകളും കൂടി ആകെ 12.00 മീറ്റര്‍ വീതിയുണ്ടാകും. തിരൂര്‍ ഭാഗത്ത് 140 മീറ്ററും ഉണ്യാല്‍ ഭാഗത്ത് 100 മീറ്ററും നീളത്തിലുള്ള അപ്രോച്ച് റോഡും പദ്ധതിയിലുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top