ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു;ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

തിരൂര്‍:മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം.ലോറി വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിത്താഴ്ന്നു. ഡ്രൈവറുടെ സഹായി വെള്ളക്കെട്ടിനടയില്‍ കുടങ്ങിക്കിടക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലില്‍ ആണ് അപകടം. തിരൂര്‍ ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ലോറി പൊന്തിക്കാന്‍ സാധിച്ചിട്ടില്ല. ക്രെയിന്‍ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സെയില്‍സ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്

നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു വെന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top