ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിച്ച് കാല്‍പ്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ അവരെത്തി

പരപ്പനങ്ങാടി:ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന ഡി.ഡി സൂപ്പര്‍ സോക്കറിലെ അതിഥികളായി എത്തിയത് we can ഗ്രൂപ്പിലെ മാലാഖ കുട്ടികളായിരുന്നു. കൂടാതെ സംസ്ഥാന ശിശുക്ഷേമ വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവും ഭിന്നശേഷി ദേശീയ പഞ്ചഗുസ്തി ഗോള്‍ഡ് മെഡല്‍ വിന്നറുമായ അമല്‍ ഇഖ്ബാല്‍ ചടങ്ങിലെ മുഖ്യാതിഥിയായി .

എല്ലാവരുടെയും കൂടെ ഗ്യാലറിയില്‍ ഇരുന്ന് നാട്ടിലെ കളി കാണാന്‍ കിട്ടിയതില്‍ അതിയായ സന്തോഷത്തില്‍ മതിമറന്ന് ആഹ്‌ളാദിക്കുകയായിരുന്നു മാലാഖ കുട്ടികള്‍ .

കുട്ടികളോടൊപ്പം വീ കാന്‍ പ്രവത്തകരായ അലിഷാ , അഷ്‌റഫ് എം, ഖാലിദ് , ഡി.ഡി ഗ്രൂപ്പ് പ്രവര്‍ത്തകരായ കെ.ടി വിനോദ്, അഫ്‌സല്‍ കെ.വി.പി, ഫിറോസ് .കെ.പി , സിറാജ് .എം , ഷിഹാബ് .വി.പി, അഷ്‌റഫ്. കെ എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top