– ഭൂപന്‍ ഹസാരിക സേതു : ഔദ്യോഗികമായി ഭൂപന്‍ ഹസാരിക സേതു പാലം എന്നറിയപ്പെടുന്ന ധോല-സാദിയ പാലം,വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസമിനെയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമാണ്. കൂടാതെ വടക്കന്‍ അസമിനും കിഴക്കന്‍ അരുണാചല്‍ പ്രദേശിനും ഇടയിലുള്ള ആദ്യത്തെ പെര്‍മനെന്റ് റോഡ് കണക്ഷനാണ് ഈ പാലം.
– ദിബാംഗ് നദി പാലം : ദിബാംഗ് നദിക്ക് കുറുകെയുള്ള പാലമാണ് ദിബാംഗ് നദി പാലം, ഇത് ബോംജീര്‍, മാലെക് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നു, കൂടാതെ ഇന്ത്യയിലെ അരുണാചല്‍ പ്രദേശിന്റെ കിഴക്കന്‍ ഭാഗത്തുള്ള ഡാംബുക്കും റോയിംഗും തമ്മില്‍ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നല്‍കുന്നു. 6.2 കിലോമീറ്റര്‍ നീളമുള്ള ഇത് ഇന്ത്യയിലെ രണ്ടാമത്തെ നീളമുള്ള പാലമാണ്.
– മഹാത്മാഗാന്ധി സേതു : ഗാന്ധി സേതു അല്ലെങ്കില്‍ ഗംഗാസേതു എന്നും അറിയപ്പെടുന്ന മഹാത്മാഗാന്ധി സേതു ഇന്ത്യയിലെ ബീഹാറില്‍ ഗംഗാനദിക്ക് കുറുകെയുള്ള ഒരു പാലമാണ്. തെക്ക് പട്‌നയെ വടക്ക് ഹാജിപൂരുമായി ബന്ധിപ്പിക്കുന്നു ഇതിന്റെ നീളം 5,750 മീറ്ററാണ്. അതിനാല്‍ ഇന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദീപാലമാണിത്.1982 മെയ് മാസത്തില്‍ ഹാജിപൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പാലം ഉദ്ഘാടനം ചെയ്തത്
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




