പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍ ശുചീകരിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. കഴിഞ്ഞ നവംബര്‍ ഒന്നുമുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ ഇവിടെ മാലിന്യം നീക്കം ചെയ്യുന്നത് നിലയ്ക്കുകയായിരുന്നു. മാലിന്യം നിക്ഷേപിക്കാനായി ഇവിടെ സ്ഥാപിച്ചിരുന്ന ബിന്നുകളും അധികൃതര്‍ മാറ്റിയതോടെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പ്ലാറ്റ് ഫോമില്‍ വലിച്ചെറിഞ്ഞ്കുമിഞ്ഞ് കൂടിയ നിലയിലാണുള്ളത്.
മാലിന്യം കാരണം യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ചമ്മഞ്ചേരി ഉണ്ണിയുടെ നേതൃത്വത്തില്‍ റെയില്‍വേസ്‌റ്റേഷന്‍ ശുചീകരിച്ച് മാതൃകയായിരിക്കുന്നത്.
പ്ലാറ്റ് ഫോമില്‍ മാലിന്യം കൂടുന്നു എന്നതിന്റെ പേരില്‍ റെയില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന നാല് ലഘുഭക്ഷണ സ്റ്റാളുകളും അടപ്പിച്ചിരിക്കുകയാണ്. ഇതും യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.
നേരത്തെ ശുചീകരണത്തിന് സ്ഥിരം ജീവനക്കാര്‍ ഉണ്ടായിരുന്ന പോസ്റ്റുകള്‍ റെയില്‍വേ നിര്‍ത്തലാക്കി. അതിനു പകരം ശുചീകരണ ഫണ്ട് എന്ന പേരില്‍ നിശ്ചിത തുക നല്‍കി വരികയായിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നത്. പരപ്പനങ്ങാടിയില്‍ 2 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഫണ്ട് ഇല്ല എന്നു പറഞ്ഞ് കഴിത്ത ഒന്നാം തിയ്യതി മുതല്‍ ഇവരെ ഒഴിവാക്കായിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




