തിരുവോണദിവസമുള്‍പ്പെടെ അടുത്ത മൂന്ന് ദിവസം മദ്യവില്‍പ്പനയില്ല

തിരുവന്തപുരം: തിരുവോണ ദിസമുള്‍പ്പെടെ അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മദ്യവില്‍പ്പന ഉണ്ടായിരിക്കില്ല. ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും അടവായിരിക്കും. കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കല്‍കിയാല്‍ അത് തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് തീരുമാനം.

ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലൈറ്റുകള്‍ക്ക് നേരത്തെ തന്നെ തിരുവോണ ദിവസത്തില്‍ അവധി നല്‍കിയിരുന്നു. അതെസമയം ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങാം.

ഓണം കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് സംസ്ഥാനത്തെ മദ്യവില്‍പ്പന ഇളവുകള്‍ അനുവനദിച്ചട്ടുണ്ട്. ഒരു ദിവസം 600 ടോക്കണ്‍ വരെ അനുവദിക്കും.

Share news
error: Content is protected !!
Scroll to Top