കോഴിക്കോട്: ഓണമാഘോഷിക്കുന്ന മലയാളികള്‍ക്ക് വാമന ജയന്തി ആശംസ അറിയിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദേഹം ആശംസ അറിയിച്ചത്. മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന വാമനന്റെ ഒരുഫോട്ടോയും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാവട്ടെ ‘ എന്നായിരുന്നു കെജ്‌രിവാളിന്റെ പോസ്റ്റ്.
എന്നാല്‍ മഹാബലിയാണ് തങ്ങുടെ ഹീറോയെന്നു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനടിയില്‍ വന്നിരിക്കുന്നത്. കേരളക്കിലെ സംഘപരിവാര്‍ നേതാക്കളില്‍ പ്രധാനിയായ കെ പി ശശികല കഴിഞ്ഞവര്‍ഷങ്ങളില്‍ ഇത്തരത്തില്‍ വാമനജയന്തിയാണ് കൊണ്ടാടേണ്ടതെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ആഘോഷമായ ഓണം അസുര രാജാവായ മഹാബലി മലയാളികളെ ആണ്ടിലൊരിക്കല്‍ സന്ദര്‍ശിക്കാനെത്തുന്നുവെന്ന മിത്താണ് വിശ്വസിച്ചുപോരുന്നത്.




