കോഴിക്കോട്:കേരളത്തില്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയോട് താരതമ്യം ചെയ്യാന്‍ പോലും ഇന്ത്യയില്‍ മറ്റൊരു പദ്ധതിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പുറമേരി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇതുവരെ 5,47000 പേര്‍ ലൈഫ് ഭവന പദ്ധതിയില്‍ എഗ്രിമെന്റ് ചെയ്യുകയും അതില്‍ 4,62000 പേരുടെ വീടു നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. കേരളത്തില്‍ ഈ വര്‍ഷം ഒരു ലക്ഷം വീടുകള്‍ക്ക് കൂടി ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുറമേരി ഗ്രാമപഞ്ചായത്തില്‍ 195 അപേക്ഷകരാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്. 139 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അഡ്വ. വി കെ ജ്യോതിലക്ഷ്മി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൂടത്താങ്കണ്ടി, എന്‍ എം വിമല, പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി സീന, സ്ഥിരം സമിതി അംഗങ്ങളായ ബിന്ദു പുതിയോട്ടില്‍, കെ എം വിജിഷ, ബീന കല്ലില്‍, എം എം ഗീത, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ കെ ദിനേശന്‍,
പുറമേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കെ വിനോദന്‍ എന്നിവര്‍ സംസാരിച്ചു.




