എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം സ്പോട്ട് അഡ്മിഷൻ

കേരള സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ സ്ഥാപനമായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) എം.ബി.എ പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 30, 31 തീയതികളിൽ നടത്തും.

കേരള സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് 50 ശതമാനം മാർക്കോടുകൂടിയ ബിരുദവും കെമാറ്റ് / സിമാറ്റ് യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്ലേസ്മെന്റ് സൗകര്യവും നൽകും. അഡ്മിഷനായുള്ള ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും ജൂലൈ 30, 31 തീയതികളിൽ രാവിലെ 10.30 ന് കിറ്റ്സ് തിരുവനന്തപുരം ക്യാമ്പസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.

Share news
error: Content is protected !!
Scroll to Top