Section

malabari-logo-mobile

കാലം തെളിയിക്കാത്ത സത്യങ്ങളില്ല, ബൈബിള്‍ വചനം അച്ചട്ടാക്കി ആനന്ദ് നാരായണനും സംഘവും

HIGHLIGHTS : There are no truths that time has not proved, and Anand Narayan and his team have molded the Bible

”യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും.” കൊല്ലപ്പെട്ട ലൗലി മാത്തന്റെ മുറിയിലെ വചനപ്പെട്ടിയില്‍ നിന്ന് എസ് ഐ ആനന്ദ് നാരായണന്‍ തിരഞ്ഞെടുക്കുന്ന ഈ ബൈബിള്‍ വചനത്തില്‍ നിന്നാണ് ഉദ്വേ?ഗഭരിതമായ കേസന്വേഷണം ആരംഭിക്കുന്നത്. നാല് പൊലീസുകാരുടെ റിയലിസ്റ്റിക്കായി അതേസമയം സിനിമാറ്റിക്കായി മുന്നോട്ടുള്ള പ്രയാണം. ഒടുവില്‍ ആ വചനത്തെ അന്വര്‍ഥമാക്കുന്ന അവസാനം.

സത്യം എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തി, അത് കണ്ടെത്താനുള്ള ആകാംക്ഷ തുടക്കം മുതല്‍ അവസാനം വരെ നിലനിര്‍ത്താന്‍ സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസിനും എഴുത്തുകാരന്‍ ജിനു വി എബ്രഹാമിനും കഴിഞ്ഞു. പ്രേക്ഷകനെ വളരെ പെട്ടന്നു തന്നെ കഥയുടെ ആഴങ്ങളിലേക്ക് തള്ളിവിടുന്ന കഥാപരിസരമാണിതില്‍. സിനിമയുടെ പീരിയഡ് പശ്ചാത്തലവും ഇതിനൊരു കാരണമായി എന്ന് വേണം കരുതാന്‍.

sameeksha-malabarinews

രണ്ട് പ്രധാനപ്പെട്ട കൊലപാതകവും അത് അന്വേഷിക്കുന്ന ഉദ്യോ?ഗസ്ഥരിലൂടെയും സഞ്ചരിക്കുന്ന ഈ സിനിമ, റിയലസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ മേക്കിങ് ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. തിരക്കഥയ്‌ക്കൊപ്പം നില്‍ക്കുന്ന മേക്കിങ്, അതിനെ താങ്ങിനിര്‍ത്തുന്ന ഛായാഗ്രഹണ മികവും സംഗീതവും കലാ സംവിധാനവും അഭിനേതാക്കളുടെ പ്രകടനവും. ഇതെല്ലാം ഒരുപോലെ മികച്ചതാകുന്ന സിനിമകള്‍ വളരെ കുറവാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.

തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ നിര്‍മ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന പ്രത്യേകതയുമുണ്ട്. തെന്നിന്ത്യയിലെ പ്രശസ്ത സം?ഗീതജ്ഞന്‍ സന്തോഷ് നാരായണന്റെ മ്യൂസിക്കും കൂടെ ആയപ്പോള്‍ സിനിമ വേറിട്ട തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആണ് പ്രേക്ഷകന് സമ്മാനിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!