Section

malabari-logo-mobile

ഡെങ്കിപ്പനി : പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

HIGHLIGHTS : Dengue: Public should be alert

കോഴിക്കോട്: ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതിശക്തമായ പനി, ശരീര വേദന, തലവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടനടി ചികിത്സ തേടേണ്ടതും, പനി മാറിക്കഴിഞ്ഞാല്‍ ഒരാഴ്ച്ചത്തെ വിശ്രമം എടുക്കേണ്ടതുമാണ്.

കൊതുക് കടി മൂലം പകരുന്ന ഈ രോഗം തടയുന്നതിന് അവരവരുടെ വീടുകളില്‍ കൊതുക് വളരുവാനുള്ള സാഹചര്യം ഇല്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്നു. പൊതുജന പങ്കാളിത്തത്തോടു കൂടി മാത്രമേ കൊതുക് നിയന്ത്രണവും, രോഗ നിയന്ത്രണവും സാധ്യമാവുകയുള്ളൂവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!