Section

malabari-logo-mobile

പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയവുമായി പ്രേമലു; പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍

HIGHLIGHTS : Premalu with success beyond expectations; Praised by director Priyadarshan

കാമ്പസ് കഥ പറഞ്ഞ ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രേമലു’. നസ്‌ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ പ്രേമലു പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയമാണ് നേടുന്നത്. ഒട്ടേറെ സിനിമാപ്രവര്‍ത്തകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സംവിധാനം ഗിരീഷ് എ ഡിയാണ്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും നസ്‌ലെനും മമിതയ്ക്കുമൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയ പ്രേമലു വമ്പന്‍ താരങ്ങളില്ലാതിരുന്നിട്ടും റിലീസിന് 90 ലക്ഷത്തിലധികം നേടി മികച്ച അഭിപ്രായമുണ്ടാക്കിയപ്പോള്‍ കേരളത്തില്‍ ആകെ 10.5 കോടി രൂപ നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിച്ച് അജ്മല്‍ സാബുവാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. കലാസംവിധാനം വിനോദ് രവീന്ദ്രന്‍. കോസ്റ്റ്യൂം ഡിസൈന്‍ ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ് റോണക്‌സ് സേവ്യര്‍. ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേവ്യര്‍ റിചാര്‍ഡ്, വിഎഫ്എക്‌സ് എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ ആതിര ദില്‍ജിത്ത് എന്നിവരുമാണ് നസ്‌ലെനും മമിതയും പ്രധാന വേഷത്തില്‍ എത്തിയ പ്രേമലുവിന്റെ പ്രവര്‍ത്തകര്‍.

sameeksha-malabarinews

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ മമിത ബൈജുവും നസ്ലിനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘പ്രേമലു’ എന്ന സിനിമയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ‘പ്രേമലു’ മികച്ച സിനിമയാണെന്ന് അഭിപ്രായപ്പെട്ട പ്രിയദര്‍ശന്‍ ഇനി തങ്ങളെപ്പോലെയുള്ളവര്‍ പുതിയ സിനിമ എടുക്കുകയല്ല, പകരം പുതിയ സിനിമകളിരുന്ന് കാണുമെന്ന് പറഞ്ഞു. ‘പ്രേമലു’വിന്റെ പ്രദര്‍ശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മികച്ച സിനിമ. എന്റര്‍ടൈന്‍മെന്റ് എന്ന് പറഞ്ഞാല്‍ ഇതാണ്. എല്ലാം ഫ്രഷ് ആണ്. ഇതാണ് യങ്‌സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. റിയലിസ്റ്റിക് ആയിട്ടുള്ള വ്യത്യസ്തതയാര്‍ന്ന ഹ്യൂമറാണ് ഈ സിനിമയുടേത്. തീര്‍ന്നുപോയത് അറിഞ്ഞില്ല. നസ്ലിന്റെ പ്രകടനം ഒരുപാട് ഇഷ്ടപ്പെട്ടു. അവനെ ഒന്നു കണ്ട് നേരില്‍ അഭിനന്ദിക്കണം.’പുതിയ തലമുറയെ വച്ച് ഇതുപോലൊരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് പ്രിയദര്‍ശന്‍ ഇങ്ങനെ പറഞ്ഞു: ‘നമ്മുടെയൊക്കെ ആ കാലം കഴിഞ്ഞില്ലേ. ഇനിയും പുതിയ ആള്‍ക്കാര്‍ ഇതുപോലുള്ള നല്ല സിനിമകള്‍ ചെയ്യട്ടെ. ഇനി സിനിമ എടുക്കലല്ല. ഇനി ഞങ്ങളൊക്കെ ഇരുന്ന് കാണും.’

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!