പള്ളിയില്‍ മോഷണം: പ്രതി പിടിയില്‍

HIGHLIGHTS : Theft in the church: Suspect arrested

കാളികാവ് :പള്ളിയുടെ ജനല്‍ പൊളിച്ച് മോ ഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കാളികാവ് പൊലീസ് പിടികൂടി. അസം സ്വ ദേശി മന്‍ജില്‍ ഇസ്ലാ (27)മാണ് പിടിയിലായത്. കാളികാവ് വെന്തോടന്‍പടി മസ്ജിദില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നേര്‍ച്ച പ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയത്. പള്ളിയുടെ പടി ഞ്ഞാറുഭാഗത്തെ ചില്ലിട്ട ചെറിയ വാതിലൂടെയാണ് മോഷ്ടാവ് അകത്തുകയറിയത്.

പ്രഭാത നമസ്‌ക്കാരത്തിനെത്തിയ ഇമാമാണ് മോഷണം നട
ന്നതായി മനസ്സിലാക്കിയത്. പുലര്‍ച്ചെ പൊലീസ് സം ഘം പട്രോളി ങ്ങിനിടെ സം ശയാസ്പദമായി കണ്ട മന്‍ജിലിനെ ചോ ദ്യംചെയ്ത് വി ട്ടിരുന്നു. ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇറങ്ങി വരികയാണെന്നും പൂ ങ്ങോടുള്ള കോഴി ഫാമില്‍ ജോലി ചെയ്യുന്നയാളാണെന്നും പറ ഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. പരാതിയെ തുടര്‍ ന്ന് പ്രദേശത്തെ പത്തോളം കോ ഴി ഫാമുകളില്‍ പരിശോധന നട ത്തി മടങ്ങുന്നതിനിടെ പുറ്റമണ്ണ യിലെ കടവരാന്തയില്‍ ഇയാള്‍ നില്‍ക്കുന്നത് കണ്ടു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് മന്‍ജില്‍ കുറ്റം സമ്മതിച്ചത്.

sameeksha-malabarinews

മോഷണത്തിനുപയോഗിച്ച ആയുധവും പിടിച്ചെടുത്തു. എസ്ഐമാരായ വി ശശിധരന്‍, ഇല്ലിക്കല്‍ അന്‍വര്‍ സാദത്ത്, സി പിഒമാരായ ക്ലിന്റ ജേക്കബ്, വി ബാബു. എം കെ മഹേഷ് എന്നി വരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!