പൂട്ടിയിട്ട വീട്ടില്‍ മോഷണം

പരപ്പനങ്ങാടി: പൂട്ടിയിട്ട വീട്ടില്‍ മോഷണം. ചെട്ടിപ്പടി കോയങ്കുളം മാളിയേക്കല്‍ ജാഫര്‍ എന്ന കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ നിന്ന് ഒരു സ്വര്‍ണംമോതിരം കളവ് പോയിട്ടുണ്ട്.

വീട്ടുകാര്‍ വീടുപൂട്ടിയിട്ട് പോയസമയത്താണ് മോഷണം നടന്നത്. ഇവര്‍ ഞായറാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീട്ടില്‍ നിന്ന് മറ്റ് സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല. ശനിയാഴ്ചയായിരിക്കാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

 

Share news
error: Content is protected !!
Scroll to Top