മോഷണക്കേസ്; പ്രതി പിടിയില്‍

HIGHLIGHTS : Theft case; Accused in custody

കോഴിക്കോട് : കടകള്‍ കേന്ദ്രീക രിച്ച് മോഷണം നടത്തുന്ന നെയ്യാറ്റിന്‍കര ദാസനെ (62) കോഴിക്കോട് സി റ്റി ക്രൈം സ്‌ക്വാഡ് പിടികൂടി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലെ മോഷണക്കേ സുകളില്‍ പ്രതിയാണ്. നിരവധി തവണ ജയില്‍ശിക്ഷ അനുഭവി ച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറില്‍ ജയിലില്‍നിന്നിറങ്ങിയ പ്രതി, സംസ്ഥാനത്തുടനീളം പൊലീസിനെ വെട്ടിച്ച് സഞ്ചരിക്കുകയായിരു ന്നു. പൊലീസ് പിടിക്കാതിരി ക്കാന്‍ ഫോണ്‍ ഉപയോഗിച്ചില്ല. പൊലീസ് സ്റ്റേഷനില്‍ നല്‍കിയി
രുന്ന മേല്‍വിലാസത്തില്‍ പിന്നീ ട് പോയിരുന്നുമില്ല.

sameeksha-malabarinews

അടുത്തിടെ ഇരിട്ടിയില്‍ നട ത്തിയ മോഷണത്തിലാണ് പ്രതി യെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. സി സിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതി യെ തിരിച്ചറിഞ്ഞ കണ്ണുര്‍ സ്‌ക്വാഡ് തിരച്ചില്‍ ആരംഭിച്ചിരുന്നു. കോഴി ക്കോട് നഗരത്തില്‍ മോഷണം നടത്താനുള്ള ഇയാളുടെ നീക്കം മനസ്സിലാക്കിയ പൊലീസ് സ്റ്റേഡിയം ബില്‍ഡിങ്ങിനടുത്തു നിന്ന് പിടികൂടുകയായിരുന്നു. സി റ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, എ പ്രശാന്ത് കുമാര്‍, ഷഹീര്‍ പെരുമണ്ണ, രാകേ ഷ് ചൈതന്യം, ജിനേഷ് ചൂലൂര്‍, ഷാഫി പറമ്പത്ത് എന്നിവര്‍ സം ഘത്തിലുണ്ടായി. പ്രതിയെ ഇരി ട്ടി പൊലീസിന് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!