പമ്പയില്‍ നിന്നു നിലയ്ക്കലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു

HIGHLIGHTS : A KSRTC bus going from Pampa to Nilak caught fire

പത്തനംതിട്ട : പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ഇന്ന് പുലര്‍ച്ചയോട് കൂടിയായിരുന്നു സംഭവം.
അട്ടത്തോടിന് സമീപത്ത് വെച്ചായിരുന്നു ഓടിക്കൊണ്ടിരുന്ന ബസില്‍ തീപിടുത്തം ഉണ്ടായത്. ഈ സമയത്ത് കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ബസില്‍ ഉണ്ടായിരുന്നത്. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് പോകുന്നതിനിടെ അട്ടത്തോടിന് സമീപം വച്ച് ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട് ഉടന്‍ തന്നെ ബസ് നിര്‍ത്തി.

ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്ത കാരണം എന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ബസ് പൂര്‍ണമായും കത്തി നശിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!