നടന്‍ ധനുഷിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ നയന്‍താരയ്ക്ക് പിന്തുണയുമായി നിരവധി സ്ത്രീ താരങ്ങള്‍ രംഗത്ത്. നസ്രിയ, പാര്‍വതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹന്‍ദാസ്, ദിവ്യപ്രഭ, പേര്‍ളി മാണി തുടങ്ങിവരാണ് താരത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്.നയന്‍സിന്റെ പോസ്റ്റിന്റെ താഴെ ഇമോജി കമന്റുകള്‍ നല്‍കിക്കൊണ്ടാണ് തരാങ്ങള്‍ പിന്‍തുണ അറിയിട്ടിരിക്കുന്നത്. ഒരുപാട് ആദരവ് തോന്നുന്നുവെന്നാണ് ഇഷ തല്‍വാര്‍ കുറിച്ചത്. അനുപമ പരമേശ്വരന്‍, ഗൗരി കിഷന്‍, അഞ്ജു കുര്യന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ തുടങ്ങിയ മലയാളി നായികമാരും നയന്‍താരയുടെ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്.
തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നയന്‍താര പോസ്റ്റ് ചെയ്കുറിപ്പ് സിനിമാ പ്രവര്‍ത്തകരെയും ആരാധകരെയും ഏറെ ഞെട്ടിച്ചിട്ടുണ്ട്. നടനും നിര്‍മാതാവുമായ ധനുഷിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് നയന്‍താര നടത്തിയത്. ധനുഷ് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നും നയന്‍താര കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.




