വളാഞ്ചേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് മോഷണം

വളാഞ്ചേരി: പട്ടാമ്പി റോഡില്‍ ജ്വല്ലറിയില്‍ മോഷണം. സെല്ല ഗോള്‍ഡ് ആന്‍ഡ് സില്‍വറിലാ ണ് മോഷണംനടന്നത്. പണവും ലാപ്‌ടോപ്പും മോഷണംപോയ തായി കടയുടമ പറഞ്ഞു. തിങ്കള്‍ രാവിലെ കട തുറക്കാനെത്തിയ പ്പോഴാണ് മോഷണം നടന്നതാ യി കണ്ടെത്തിയത്.

ജ്വല്ലറിയുടെ ചുമര്‍ തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. ചുമര് തുര ന്ന ഭാഗത്ത് മുളകുപൊടി വിതറി യതായി കണ്ടെത്തി. ഞായറാഴ്ച ഉച്ചവരെ സ്ഥാപനം പ്രവര്‍ത്തിച്ചി രുന്നതായി കടയുടമ പറഞ്ഞു. 5000 രൂപയും ലാപ്‌ടോപ്പും കവര്‍ ന്നു. ജ്വല്ലറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയും നശിപ്പിച്ചിട്ടുണ്ട്.

കടയുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് വളാഞ്ചേരി പൊലീസ് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പൊലീസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top