ജാമ്യത്തിലിറങ്ങിയ പ്രതി ക്ഷേത്രഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയതിന് വീണ്ടും പിടിയില്‍

നിലമ്പൂര്‍: മുമ്മുള്ളി കുട്ടിച്ചാത്തന്‍ കാവില്‍ ക്ഷേത്ര ഭണ്ഡാരം പൊളിച്ച് മോ ഷണം നടത്തിയ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലിസ് പിടികൂടി. വഴിക്കടവ് കമ്പളക്ക സ്വദേശി കുന്നുമ്മല്‍ സൈനുല്‍ ആബിദി (39)നെയാണ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 28ന് രാത്രിയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. രാവിലെ വിളക്കു തെളിയിക്കാന്‍ എത്തിയ മുമ്മുള്ളി സ്വദേശി സുരേഷ് കുമാറാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹി കേശവദാസിന്റെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. മുമ്പ് ഇതേ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഷൊര്‍ണൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

മുമ്പ് ക്ഷേത്രത്തില്‍ മോഷണം നടത്തി മദ്യലഹരിയില്‍ ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി. നിലമ്പൂര്‍ സ്റ്റേഷനിലെ എസ്‌ഐ വിഷ്ണു, ജിതിന്‍ മനു, അജയന്‍ എന്നിവരും സ്‌ക്വാഡ് അംഗം പി സുനില്‍, ആശിഫ് അലി എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top