പരപ്പനങ്ങാടിയില്‍ കടയുടെ പൂട്ട് തകര്‍ത്ത് മോഷണം

പരപ്പനങ്ങാടി: നെടുവയില്‍ ശ്രീമൂകാംബിക സ്റ്റോറിന്റെ പൂട്ട് തകര്‍ത്ത് മോഷണം. കടയിലുണ്ടായിരുന്ന പണം മോഷണം പോയിട്ടുണ്ട്. കടയുടമയായ ഒ എം വേണുഗോപാല്‍ ഇന്ന് രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. കടയിലെ സാധനങ്ങളൊക്കെ വാരിവലിച്ചിട്ട നിലയിലാണുള്ളത്.

കടയുടമയുടെ പരാതിയെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

പ്രദേശത്തെ മറ്റ് രണ്ട് വീടുകളിലും മോഷണം നടന്നതായി വിവരമുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top