രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞേക്കും

ദില്ലി:രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞേക്കും. റായ്ബറേലി സീറ്റ് നിലനിര്‍ത്താന്‍ പ്രവര്‍ത്തക സമിതിയില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. തീരുമാനം ഉടന്‍ കേരള നേതൃത്വത്തെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്. മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക.

രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും. വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതോടെ, രാഹുല്‍ ഗാന്ധി ഏതു മണ്ഡലം നിലനിര്‍ത്തുമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ചൂടുപിടിച്ചിരുന്നു. പ്രിയങ്ക ഗാന്ധി കേരളത്തില്‍ മത്സരിക്കില്ലെന്നും കേരളത്തിലെ നേതാക്കളെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top