Section

malabari-logo-mobile

താനൂരില്‍ ക്ഷേത്രങ്ങളില്‍ മോഷണം

HIGHLIGHTS : Theft at temples in Tanur

താനൂര്‍: ക്ഷേത്രങ്ങളില്‍ മോഷണം. ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവര്‍ന്നു. ചിറക്കല്‍ ഭഗവതി ക്ഷേത്രത്തിലും പരിയാപുരം ഗണപതിയന്‍ കാവ് ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞു. താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗണപതിയന്‍ കാവ് ക്ഷേത്രത്തില്‍ നാല് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തുകയും ശ്രീകോവിലിനകത്ത് കടക്കുകയും ചെയ്തിട്ടുണ്ട്. ഭണ്ഡരങ്ങളില്‍ നിന്നുള്ള പണം പൂര്‍ണ്ണമായും കവര്‍ന്നു.

sameeksha-malabarinews

ചിറക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു. ഒരു ഭണ്ഡാരം കുത്തിതുറക്കുന്നതും മറ്റ് രണ്ടെണ്ണം തുറക്കാന്‍ ശ്രമിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട് പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവമെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനൂര്‍ പരിസരങ്ങളില്‍ മോഷണങ്ങള്‍ പതിവായിരിക്കുകയാണ്. രണ്ടു ക്ഷേത്രങ്ങളിലും മോഷണം നടത്തിയത് ഒരാള്‍ തന്നെയാണന്നാണ് നിഗമനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!