ലോറിയുടെ പിൻ ചക്രം ഊരിത്തെറിച്ച് എതിർദിശയിൽ വന്ന ആൾട്ടോ കാറിൽ ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത 66-ൽ വെളിമുക്ക് പാലക്കൽ ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച് എതിർദിശയിൽ വന്ന ആൾട്ടോ കാറിൽ ഇടിച്ച് കാറിന്റെ മാൻ ഭാഗം ഭാഗം തകർന്ന് കാർ ഡ്രൈവർക്ക് പരിക്ക്. ചേളാരി ആലുങ്ങൽ സ്വദേശി ഷാജഹാനാണ് പരിക്കേറ്റത്.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

തിരുരങ്ങാടി പോലീസ്, ഹൈവേ പോലീസ് ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെയും ആക്സിഡന്റ് റെസ്ക്യു ടീം അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ രക്ഷാപ്രവർത്തനം നടത്തി വൈകുന്നേരം 5 മണിയോടെ ആയിരുന്നു അപകടം

Share news
error: Content is protected !!
Scroll to Top