Section

malabari-logo-mobile

വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി എത്തിച്ച 20 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍

HIGHLIGHTS : Man arrested for smuggling drugs worth Rs 20 lakh for Valentine's Day party

കോഴിക്കോട്: വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി വില്‍പ്പനയ്ക്ക് എത്തിച്ച് 20 ലക്ഷം രൂപയുടെ മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (Methylene Dioxy Methamphetamine)യും 25 എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റില്‍.

താമരശ്ശേരി അമ്പായത്തോട് മീനംകുളത്ത് ചാലില്‍ റോഷനാണ്(35) ആണ് പിടിയിലായത്. ഇന്ന് വൈകുന്നേരം 7.00 മണിക്ക് മാങ്കാവില്‍ നിന്നും ഫറോക്ക് എക്‌സൈസ് റേഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന 13.103 മില്ലി എം.ഡി.എം.എ യും 25 എല്‍.എസ്.ഡി. സ്റ്റാമ്പുകളുകളും കണ്ടെടുത്തത്.

sameeksha-malabarinews

ബാഗ്ലൂരില്‍ നിന്നും എത്തിക്കുന്ന മയക്ക് മരുന്നുകള്‍ താമരശ്ശേരി കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളില്‍ വില്‍പ്പന നടത്താനുള്ളതാണെന്ന് ഇയാള്‍ മൊഴി നല്‍കി.

എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. നിഷില്‍കുമാര്‍, പ്രവന്റീവ് ഓഫീസര്‍ മാരായ ടി. ഗോവിന്ദന്‍, വി.ബി. അബ്ദുള്‍ ജബ്ബാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍. ശ്രീശാന്ത്, എന്‍. സുജിത്ത്, ടി. രജുല്‍ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ റോഷന്‍ വളര്‍ത്തുന്ന നായകള്‍ ദേശീയ പാതയിലൂടെ നടന്നുപോയ സ്ത്രീയെ കടിച്ച് കീറിയ സംഭവം ഏറെ വിവാദമായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!