
പരപ്പങ്ങാടി:നെടുവ ഹൈസ്‌കൂളില്‍ മോഷണം. സ്‌കൂളിലെ
സിസിടിവി ക്യാമറ പൂര്‍ണമായും നശിപ്പിച്ചനിലയിലാണ്. ഡിവിആര്‍, മോഡം എന്നിവ മോഷ്ടിച്ചിട്ടുമുണ്ട്. ഇതിനുപുറമെ സ്‌കൂള്‍ ബസ്സിന്റ ടൂള്‍ക്കിറ്റും അടുക്കളയിലെ ഉപകരണങ്ങളും മോഷ്ടിച്ചിട്ടുണ്ട്. സ്‌കൂളിലെ എല്ലാ ക്ലാസ്മുറികളുടെയും പൂട്ട് തുറന്ന നിലയിലുമാണ് ഉള്ളത്.
രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഏകദേശം ഇരുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു.
സ്‌കൂളിന് സമീപത്തെ കടയിലും മോഷണം നടന്നിട്ടുണ്ട്. കടയുടെ പൂട്ട് തകര്‍ത്തിട്ടുണ്ട്. കടയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ നഷ്ടമായിട്ടുണ്ട്.
മോഷണവിവരം അറിഞ്ഞ് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




