ഏറനാട്, പെരിന്തല്‍മണ്ണ കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിര താമസക്കാരായ ക്രിസ്ത്യന്‍, മുസ്ലിം മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഹിന്ദു (ഒ.ബി.സി), ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ചെറുകിട കച്ചവടങ്ങള്‍ തുടങ്ങുന്നതിന് അഞ്ച് ലക്ഷം രൂപയും, ഓട്ടോറിക്ഷ വാങ്ങുന്നതിനും മറ്റു ടാക്സി വാഹനങ്ങള്‍ വാങ്ങുന്നതിനും കുറഞ്ഞ പലിശ നിരക്കിലും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പ അനുവദിക്കുന്നു.
വായ്പയ്ക്ക് വസ്തുജാമ്യമോ ഉദ്യോഗസ്ഥജാമ്യമോ ഹാജരാക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ അഞ്ച്. അപേക്ഷാ ഫോമും വിശദവിവരങ്ങളും മലപ്പുറം മുണ്ടുപറമ്പിലുള്ള ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483 2734114, 2734115.




