പരപ്പനങ്ങാടി :നെടുവ അയ്യപ്പന്‍ കാവ് ശ്രീ ശാസ്താ ക്ഷേത്രത്തില്‍ മോഷണം .ഇന്നലെ രാത്രിയാണ് മോഷണം നടന്നത് .ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിനോട് ചേര്‍ന്നുള്ള ഭണ്ഡാരവും മേശവലിപ്പും കുത്തി തുറന്നാണ് പണം മോഷ്ടിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്റെ പിന്‍ വശത്തുള്ള മതില്‍ ചാടി കടന്നാണ് കള്ളന്‍ അകത്തു കയറിയിരിക്കുന്നത് .രണ്ടു പേരാണ് ക്ഷേത്രത്തില്‍ കടന്നതെന്നു സിസി ടീവി ദൃശ്യങ്ങള്‍ വ്യക്തമാകുന്നു .ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയതായി ക്ഷേത്രം സെക്രട്ടറി വിജയകുമാര്‍ പറഞ്ഞു .
മൂവായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി വിജയകുമാര്‍ അറിയിച്ചു .മണ്ഡല മാസം കഴിഞ്ഞ ഉടനെ ഭണ്ഡാരം തുറന്നതിനാല്‍ കൂടുതല്‍ പണം നഷ്ടമാകാതെ കഴിഞ്ഞെന്ന് അദ്ദേഹം അറിയിച്ചു .പരപ്പനങ്ങാടി പോലീസിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ ,ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




