HIGHLIGHTS : Theft at expatriate's locked house

വളാഞ്ചേരി: എടയൂര്‍ അത്തിപ്പറ്റയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. അത്തിപ്പറ്റ പുന്നാംചോല റോഡില്‍ ചേലത്ത് പട്ടന്മാര്‍തൊടി ഷെയ്ക്ക് മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രവാസിയായ ഷെയ്ക്ക് മുഹമ്മദ് വര്‍ഷങ്ങളായി കുടുംബസമേതം വിദേശത്താണ് താമസം. നാട്ടില്‍ പഠിക്കുന്ന മകള്‍ വെള്ളിയാഴ്ച വീട്ടില്‍ വന്നപ്പോഴാണ് അടുക്കളഭാഗത്തെ വാതില്‍ പൊളിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് വളാഞ്ചേരി പൊലീസില്‍ അറിയിച്ചു. എല്ലാ മുറികളിലെയും അലമാരയിലെ വസ്തുക്കള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.

കഴിഞ്ഞ 29ന് ബന്ധുക്കള്‍ വീട്ടില്‍ വന്നിരുന്നു. അതിനാല്‍ ഇതിനുശേഷമാകാം മോഷണമെന്നാണ് നിഗമനം. സ്വര്‍ണവും സ്മാര്‍ട്ട് വാച്ചും കാമറയും ഉള്‍പ്പെടെ നഷ്ടപ്പെട്ടു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു