Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ദുരിതാശ്വാസക്യാമ്പില്‍ മോഷണശ്രമം

HIGHLIGHTS : പരപ്പനങ്ങാടി:  മഴയുടെ കലിതുള്ളലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന ദുരിതാശ്വാസക്യാമ്പില്‍ മോഷണശ്രമം.

പരപ്പനങ്ങാടി:  മഴയുടെ കലിതുള്ളലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന ദുരിതാശ്വാസക്യാമ്പില്‍ മോഷണശ്രമം. നൂറിലധികം കുടുബങ്ങള്‍ താമസിക്കുന്ന പരപ്പനങ്ങാടി  ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലാണ് സംഭവം.

ദുരിതാശ്വാസക്യാമ്പിലെ ആളുകള്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള പലവ്യഞ്ജനങ്ങളും, സംഭാവനയായി ലഭിച്ച വസ്ത്രങ്ങളും സൂക്ഷിച്ചിരുന്ന സ്റ്റോര്‍ മുറിയുടെ പുട്ടാണ് കുത്തിത്തുറന്നിരിക്കുന്നത്. സാധനങ്ങള്‍ നഷ്ടപ്പട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്

രാവിലെ ക്യാമ്പിന്റെ ചാര്‍ജ്ജുണ്ടായിരുന്ന കൗണ്‍സിലര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന പോലീസ് സ്ഥലത്തെത്തി.

ഇതോടെ എല്ലാ ക്യാമ്പുകളിലും രാത്രിയില്‍ പോലീസ് സാനിധ്യം വേണമെന്ന ആവശ്യം ശക്തമായി. ഇപ്പോള്‍ പരപ്പനങ്ങാടിയില്‍ ചില ക്യാമ്പുകളില്‍ മാത്രമാണ് പോലീസിന് രാത്രികാലങ്ങളില്‍ ഡ്യുട്ടിക്കിട്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!