പരപ്പനങ്ങാടിയില്‍ കാണാതായ ഓട്ടോ ഡ്രൈവറെ കുറിച്ച് വിവരം ലഭിച്ചു

പരപ്പനങ്ങാടി:  കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയില്‍ കാണാതായ ചെട്ടിപ്പടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ കുറിച്ച് വിവരം ലഭിച്ചു.

ഇന്നലെ വൈകീട്ട് പരപ്പനങ്ങാടി പൂരപ്പുഴപാലത്തിന്
സമീപം ഒരു ഓട്ടോറിക്ഷ ചാവിയടക്കം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ് ഇത് ചെട്ടിപ്പടി സ്വദേശിയുടെതാണെന്ന് മനസ്സിലായി. ഇയാളെ ഫോണില്‍ വിളിച്ച ബന്ധപ്പെടാന്‍ ശ്രമിച്ചതോടെ സ്വിച്ച് ഓഫ് ആണന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന ആശങ്കയിലായ സുഹൃത്തുക്കളും ബന്ധുക്കളും പോലീസില്‍ വിവരമറിയിച്ചു. കൂടാതെ ചിലര്‍ ഇക്കാര്യം വിശദമാക്കിക്കൊണ്ട് ഫോട്ടോയടക്കം വോയ്‌സ് മെസേജ് ചില സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇപ്പോഴും ഈ മെസേജ് സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഇതിനിടയിലാണ് ഇന്ന് വൈകീട്ടോടെ ഇയാളുടെ സുഹൃത്തിന് മറ്റൊരു ഫോണില്‍ നിന്നും കാണാതായ ആളുടെ വിളിവന്നിരിക്കുന്നത്. ഈ വിവരം ഉടനെ തന്നെ സുഹൃത്തുക്കളും ബന്ധുക്കളും പോലീസിലറിയിച്ചിട്ടുണ്ട്.
ഇതിന് ശേഷം ഈ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഫോണ്‍ വിളി വന്നതോടെ വലിയ ആശ്വാസത്തിലാണ് കുടുംബവും സുഹൃത്തുക്കളും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top