വട്ടത്താണിയിലെ മൊബൈൽ ഷോപ്പ് മോഷണ കേസിലെ പ്രതി പത്ത് വർഷത്തിന് ശേഷം ഊട്ടിയിൽ നിന്നും പിടിയിലായി

താനൂർ :2011 ൽ താനാളൂർ വട്ടത്താണി മൊബൈൽ ഷോപ്പ് കവർച്ചാ കേസിലെ പ്രതി 10 വർഷങ്ങൾക്ക് ശേഷം പിടിയിൽ . കണ്ണൂർ കൂവേരി സ്വദേശി അലി അക്ബറിനെയാണ്  താനൂർ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അതിസാഹസികമായി പിടികൂടിയത്.

ഇയാൾക്കെതിരെ കൊലപാതകം,മയക്കുമരുന്നു കടത്ത്, മോഷണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിന് കേസുണ്ട്.  കാസർകോട് , കണ്ണൂർ, വയനാട് , മലപ്പുറം, തൃശ്ശൂർ ,ഇടുക്കി ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലാണ് കേസ്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസി ന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കടന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്, സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് എന്‍, സി. പി ഒ മാരായ സലേഷ്, സബറുദ്ധീന്‍ വിപിന്‍ എന്നിവര്‍ അടങ്ങിയ അന്വേഷനസംഘം നടത്തിയ മികച്ച അന്വേഷണത്തിലൂടെ തമിഴ്നാട്ടിലെ ഊട്ടി യിലുള്ള മഞ്ചാകൗറയിലെ അണ്ണാ കോളനിയില്‍ നിന്നും പിടികൂടിയത്.

 

 

Share news
error: Content is protected !!
Scroll to Top