
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് സർക്കാറുകൾ പ്രത്യേക പോർട്ടൽ വികസിപ്പിക്കണം എന്ന് സുപ്രീംകോടതി.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നൽകാൻ കഴിയുന്നതാകണം പോർട്ടൽ. ഇത് നടപ്പിലാക്കിയാൽ ഗ്രാമത്തിലുള്ളവർക്ക് അപേക്ഷ നൽകാൻ നഗരത്തിലെത്തേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്ന് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.
പോർട്ടൽ വന്നാൽ നഷ്ടപരിഹാര വിതരണത്തിനു രാജ്യമൊട്ടാകെ ഏകീകൃത സംവിധാനം നടപ്പാക്കാൻ കഴിയും. പല സംസ്ഥാനങ്ങളും നഷ്ടപരിഹാര വിതരണം വിവരം കേന്ദ്രസർക്കാറിന് കൈമാറിയിട്ടില്ല, എല്ലാ സംസ്ഥാനങ്ങളെയും കേട്ടശേഷം ആവശ്യമായ നിർദ്ദേശങ്ങൾ നൽകാമെന്നും സുപ്രീം കോടതി അറിയിച്ചു.




