
തിരുവനന്തപുരം : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്.
കേന്ദ്ര നിർദ്ദേശപ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർ. ടി.പി.സി.ആർ പരിശോധന നടത്തണം.
വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട് . കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ സംസ്ഥാനത്തെത്തിയ ഉടൻ ആർ ടി പി സി ആർ പരിശോധന നടത്തണം ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെങ്കിലും
ഇവർ ഏഴു ദിവസം ക്വാറന്റീനിൽ ഇരിക്കണം. 7 ദിവസത്തിനു ശേഷം വീണ്ടും ആർ ടി സി ആർ പരിശോധന നടത്തേണ്ടതുണ്ട്. നെഗറ്റീവ് ആണെങ്കിലും തുടർന്ന് ഏഴുദിവസം ഹോം ക്വാറന്റീനിൽ ഇരിക്കണം. പോസിറ്റീവാണെങ്കിൽ ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റും. മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ജനിതക വകദേദം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ പരിശോധനക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു
എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
മാസ്ക് സാനിറൈസർ തുടങ്ങിയവ ഉപയോഗിക്കാനും അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും വാക്സിൻ എടുക്കാത്തവർ വാക്സിൻ എടുക്കണം എന്നും മന്ത്രി അറിയിച്ചു




