നവജീവൻ വനിതവേദി ദന്ത സംരക്ഷണ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി നവജീവന്‍ വായനശാലയുടെ വനിതവേദിയുടെ നേതൃത്വത്തില്‍ ദൈനംദിന ജീവിതത്തില്‍ ദന്തസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. അശ്വതി.കെ.പി ക്ലാസ്സ് നയിച്ചു.

പല്ലിനും മോണക്കും വരുന്ന വിവിധ രോഗങ്ങള്‍ എങ്ങനെ ചെറുക്കാം, ആരോഗ്യകരമായ ദന്ത സംരക്ഷണം എങ്ങനെ സാധ്യമാക്കാം, ജീവിതശൈലീ രോഗങ്ങളും ദന്ത സംരക്ഷണവും പല്ലുതേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ക്ലാസ്സ് നടന്നത്.

തുടര്‍ന്ന് സംശയ നിവാരണ സെഷനില്‍ സദസ്സ് ആശങ്കപ്പെടുന്ന പല്ലുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.
വനിതവേദി പ്രസിഡണ്ട് സ്മിത സദാനന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിജിഷമോള്‍ സ്വാഗതവും പ്രേമകുമാരി നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top