സൗദി അറേബ്യ വിസ കാലാവധി ജനുവരി 31 വരെ നീട്ടി

സൗദി അറേബ്യ : കോവിഡ് 19 യാത്രാ നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിലും മറ്റു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റ് (ഇഖാമ ) , എക്സിറ്റ് & റീഎൻട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടുമെന്ന് സൗദി അറേബ്യ അറിയിച്ചു.

നേരത്തെ നവംബർ 30 വരെ നീട്ടിയിരുന്ന കാലാവധി ഇപ്പോൾ 2022 ജനുവരി 31 വരെ നീട്ടിയിരിക്കുകയാണ്. സൽമാൻ രാജാവിൻറെ നിർദേശത്തെതുടർന്നാണ് ആണ് തീരുമാനം.

എക്സിറ്റ് റീ എൻട്രി വിസയിൽ പുറപ്പെടുന്നതിനു മുമ്പ് രാജ്യത്തിനുള്ളിൽ മുഴുവൻ വാക്സിനേഷൻ എടുത്ത പ്രവാസികൾക്ക് ഈ കാലാവധി നീട്ടൽ ബാധകമല്ല.

Share news
error: Content is protected !!
Scroll to Top