സര്‍ക്കാര്‍ മുട്ടുമടക്കി;വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി

ദില്ലി:വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.

ബില്ല് പാസ്സാക്കിയതിന് ശേഷം രണ്ട് മണിവരെ ലോക്‌സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. നീണ്ടനാളത്തെ ഐതിഹാസിക കര്‍ഷകസമരത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ് കോന്ദ്രസര്‍ക്കാര്‍.

രാജ്യസഭയില്‍ പാസ്സാക്കി രാഷ്ട്രപതി ബില്‍ ഒപ്പുവെച്ചാല്‍ നിയമങ്ങള്‍ റദ്ദാകും.

Share news
error: Content is protected !!
Scroll to Top