താനൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു.തിരൂരങ്ങാടി സ്വദേശി താമീര്‍ ജിഫ്രി(30) ആണ് മരിച്ചത്.
തിങ്കളാഴ്ചയാണ് 18 ഗ്രാം എംഡിഎയുമായി നാലുപേര്‍ക്കൊപ്പം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം താനൂരിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സി ബാബു അന്വേഷിക്കുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് ഐപിഎസ് മാധ്യമങ്ങളോട് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




