കോഴിക്കോട്:വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ടി കെ ഹംസ. പാര്‍ട്ടിയും താനും ആലോചിച്ചാണ് ഒഴിയാനുള്ള തീരുമാനമെടുത്തതെന്നും ചൊവ്വാഴ്ച വൈകീട്ട് രാജികത്ത് നല്‍കുമെന്നും ടി കെ ഹംസ പറഞ്ഞു. വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നത് തെറ്റായ പ്രചരണമാണെന്നും ടി കെ ഹംസ പറഞ്ഞു.
82 വയസ്സു കഴിഞ്ഞാണ് ചുമതല ഏറ്റെടുത്തതെന്നും അന്ന് പാര്‍ട്ടി പ്രത്യേക സാഹചര്യത്തില്‍ തനിക്ക് ഇളവ് നല്‍കുകയായിരുന്നു.ഇപ്പോള്‍ തനിക്ക് 86 വയസ്സായി എന്നും പ്രായപരിധി കഴിഞ്ഞതിനാലാണ് സ്ഥാനമൊഴിയുന്നതെന്നും അദേഹം പറഞ്ഞു.
യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ചില യോഗങ്ങളില്‍ പങ്കെടുക്കാന്‍ പറ്റിയിട്ടില്ല. അന്യാധിനപ്പെട്ട 144 വഖഫ് ഭൂമി തന്റെ പ്രവര്‍ത്തകാലത്ത് തിരിച്ചു പിടിച്ചു. കേസുകളില്‍ പകുതിയും തീര്‍ത്തു. വഖഫ് സ്വത്ത് തിരിമറിയില്‍ പത്തിലധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ടി കെ ഹംസ വ്യക്തമാക്കി.




