ആലുവ കൊലപാതകം;പ്രതി അസഫാക് കൊടും കുറ്റവാളി

കൊച്ചി: ആലുവയില്‍ അഞ്ചുവയസുള്ള കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസഫാക് കൊടും കുറ്റവാളിയെന്നും പോക്‌സോ കേസിലെ പ്രതിയെന്നും പോലീസ്. ഒരുമാസം ഇയാള്‍ ദില്ലിയിലെ ജയിലില്‍ തടവില്‍ കിടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പത്തുവയസ്സുള്ള കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഇയാള്‍ ശിക്ഷ അനുഭവിച്ചത്. 2018 ലെടുത്ത ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. 2018 ലാണ് ഇയാള്‍ കേരളത്തിലെത്തിയതെന്നാണ് വിവരം.

കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ കുടുംബത്തിന്റെ സംശയത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്. കൊലപാതകം, ബാലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി ഒന്‍പത് കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളത്.

അതെസമയം പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ആലുവയില്‍ നടന്നു.കേസിലെ നിര്‍ണായക സാക്ഷികളായ താജുദ്ദീന്‍, കുട്ടിയുമായി പ്രതി യാത്ര ചെയ്ത ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസില്‍ ഇവരെ കണ്ട സുസ്മിത എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞു.

Share news
error: Content is protected !!
Scroll to Top